KOYILANDY DIARY

The Perfect News Portal

കണ്ണൂരിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു

കണ്ണൂരിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. കാസർഗോഡ് ചിറ്റാരിക്കൽ കമ്പല്ലൂർ സ്വദേശി ബിറ്റോ ജോസഫ് (35) ആണ് മരിച്ചത്. ബന്ധുവിന്‍റെ വീട്ടിലെ പെയിന്‍റിങ്ങ് ജോലിക്കിടെയാണ് ബിറ്റോ ജോസഫിന് കടന്നൽ കുത്തേറ്റത്. ഇന്ന് രാവിലെയോടെ ബന്ധുവായ പ്ലാത്തോട്ടത്തിൽ ടോമിയുടെ വീട്ടിൽ പെയിന്‍റിങ്ങ് പണിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബിറ്റോ ജോസഫിനെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.