ദേശീയപാത കൊല്ലം ചിറയ്ക്ക് സമീപം റോഡിലേക്ക് ചാഞ്ഞ മരക്കൊമ്പ് മുറിച്ചുമാറ്റി
.
കൊയിലാണ്ടി: കൊല്ലം ചിറക്ക് സമീപം ആൽ മരത്തിന്റെ കൊമ്പ് പൊട്ടി ദേശീയപാതയിലേക്ക് ചാഞ്ഞു. ഏറെ നേരം ഗതാഗതത്തിന് തടസം നേരിട്ടു. ഫയര്‍ഫോഴ്സ് എത്തി കൊമ്പ് മുറിച്ചുമാറ്റിയാണ് ഗതാഗതം പൂര്വ്സ്ഥിതിയിലാക്കിയത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ സജിൻ എസ്സിന്റെ നേതൃത്വത്തിൽ എത്തി ദ്രുതഗതിയില്‍ മരക്കൊമ്പ് മുറിച്ചു മാറ്റി. Fro മാരായ സുകേഷ് കെ ബി, നിധിപ്രസാദ് ഇ എം, സിജിത്ത് സി, നവീൻകുമാർ, ഹോം ഗാർഡ്മാരായ അനിൽകുമാർ, ഷൈജു ടി പി എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.



