റെയിൽവെ മേൽപ്പാലത്തിൽ മരക്കൊമ്പ് പൊട്ടിവീണ് ഏറെ നേരം ഗതാഗതം സ്തംഭിച്ചു
കൊയിലാണ്ടി: റെയിൽവെ മേൽപ്പാലത്തിൽ മരക്കൊമ്പ് പൊട്ടിവീണ് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ഇന്ന് വൈകുന്നേരം 6 മണിയോടുകൂടിയാണ് കൊയിലാണ്ടി റെയിൽവേ മേൽപ്പാലത്തിൽ മുത്താമ്പി റോഡിലെ ടോൾ ബൂത്തിന് സമീപം മരക്കൊമ്പ് പൊട്ടിവീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
.

.
SFRO സജിൻ എസ് എസിന്റെ നേതൃത്വത്തിൽ FRO മാരായ ഹേമന്ത് ബി, സുകേഷ് കെ ബി, നിധി പ്രസാദ് ഇ എം, ഇന്ദ്രജിത്ത് ഐ,
ഹോംഗാർഡ് രാജേഷ്, റിജേഷ് ആർ ഐ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.



