KOYILANDY DIARY

The Perfect News Portal

വഴിയരിൽ കൊന്നപ്പൂവ് വിൽക്കുകയായിരുന്ന വിദ്യാർത്ഥി മിനി ലോറിയിൽ നിന്ന് തടി തെറിച്ചു വീണ് മരിച്ചു

വഴിയരിൽ കൊന്നപ്പൂവ് വിൽക്കുകയായിരുന്ന വിദ്യാർത്ഥി മിനി ലോറിയിൽ നിന്ന് തടി തെറിച്ചു വീണ് മരിച്ചു. കൊല്ലം: കൊറ്റമ്പള്ളി തഴക്കുഴി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മഹേഷ് (13) ആണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ മഹേഷ് കൊല്ലം മേവറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വീട്ട് വാടക കൊടുക്കാനുള്ള പണം കണ്ടെത്താനായാണ് മഹേഷും കൂട്ടുകാരും കണിക്കൊന്ന ശേഖരിച്ച് വിൽപ്പന നടത്തിയത്. മഹേഷിൻ്റെ അമ്മ വിജിത വീട്ടുജോലിയും മറ്റും ചെയ്തു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ഇവർ കഴിഞ്ഞിരുന്നത്. രോഗിയായ അമ്മൂമ്മക്ക് ചികിത്സയ്‌ക്ക് കൂടിയുള്ള പണം കണ്ടെത്താനാണ് വിദ്യാർത്ഥി കൊന്നപ്പൂവ് വിൽക്കാൻ റോഡരുകിൽ എത്തിയതെന്നാണ് കുട്ടിയുടെ സുഹൃത്തുക്കൾ പറയുന്നത്.
Advertisements