KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരിൽ സ്‌കൂൾ വിദ്യാർത്ഥിനിക്കു നേരെ തെരുവുനായ ആക്രമണം

കണ്ണൂരിൽ സ്‌കൂൾ വിദ്യാർത്ഥിക്കു നേരെ തെരുവുനായ ആക്രമണം. കണ്ണൂർ ചമ്പാട് സ്വദേശി മുഹമ്മദ് റഫാൻ റഹീസിനെയാണ് ആക്രമിച്ചത്. സ്കൂൾ വിട്ട് വരുന്ന വഴിയായിരുന്നു വിദ്യാർത്ഥിയെ തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ട പെരുനാട്ടിലും ഇന്ന് രാവിലെ തെരുവുനായ ആക്രമണമുണ്ടായി. ലോട്ടറി വില്പനക്കാരി പെരുനാട് സ്വദേശി ഉഷയെയാണ് തെരുവുനായ കടിച്ചത്. കഴുത്തിന് സാരമായി പരിക്കേറ്റ ഉഷയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Share news
error: Content is protected !!