KOYILANDY DIARY.COM

The Perfect News Portal

നിതിൻ രാജിന്റെ മരണത്തിൽ കോളേജിലെത്തി തെളിവുകൾ ശേഖരിച്ച് പ്രത്യേക അന്വേഷണ സംഘം

.

ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജിലെത്തി തെളിവുകൾ ശേഖരിച്ച് പ്രത്യേക അന്വേഷണ സംഘം. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും വിദ്യാർത്ഥികളുടെ മൊഴിയെടുക്കുകയും ചെയ്തു. കുറ്റാരോപിതനായ അധ്യാപകൻ റാം ഒളിവിലാണ്. ഡോ റാമിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ വകുപ്പ് അധ്യക്ഷൻ ഡോ റാമിന് എതിരെ നിരവധി പരാതി ഉയർന്ന് വന്നിരുന്നു.

 

നിറത്തിന്റെയും ശരീര പ്രകൃതത്തിന്റെയും പേരിലടക്കം തങ്ങൾക്ക് അധിക്ഷേപം നേരിടേണ്ടി വന്നിരുന്നതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അധ്യാപകർക്കെതിരെ കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റവും പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അതേസമയം, നിതിന്‍ രാജിന്‍റെ മരണത്തില്‍ അന്വേഷണം നടത്താന്‍ ദേശീയ എസ്‌സി/എസ്‌ടി കമ്മീഷനും ഉത്തരവിട്ടു. അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Share news
error: Content is protected !!