KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ഡിജിറ്റൽ സർവേയ്ക്ക് പോയ ഏഴം​ഗ സംഘത്തെ കാണാതായി

.

കോഴിക്കോട് പൂഴിത്തോട് ഡിജിറ്റൽ സർവെയ്ക്ക് പോയ ഏഴംഗ റവന്യു വനം വകുപ്പ് സംഘത്തെ കാണാതായി. അരുൺ, ഭരത്, പ്രശാന്ത്, അഖിൽ, രവി, ബാലൻ, ഷാരോൺ എന്നിവരടങ്ങുന്ന സംഘത്തെയാണ് കാണാതായിരിക്കുന്നത്. ബുധനാഴ്ചയാണ് വനമേഖലയോട് ചേർന്ന കരിങ്കണ്ണി ഭാഗത്തേക്കാണ് സർവെയ്ക്ക് പോയത്. വനം വകുപ്പ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിഎഫ്ഒ പറഞ്ഞു. ഡിജിറ്റൽ സർവേയ്ക്കായി നാല് സർവേ ഉദ്യോ​ഗസത്ഥരും മൂന്ന് വനം വകുപ്പ് വാച്ചർമാരും ഇന്നെലെ വൈകീട്ടാണ് കരിങ്കണ്ണി ഭാ​ഗത്തേക്ക് പോയത്.

 

കരിങ്കണ്ണി ചൂതപ്പാറയിലെ ബേസ് ക്യാമ്പിലാണ് സംഘം എത്തേണ്ടിയിരുന്നത്. എന്നാൽ നേരം ഏറെ വൈകിയിട്ടും ബേസ് ക്യാമ്പിലേക്ക് എത്താത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വൈകുന്നേരം ഡി എഫ് ഒ യുമായി സംസാരിച്ച ഇവർ വഴി മനസിലാകുന്നില്ലെന്നും സുരക്ഷിതമായി ഒടിരടത്ത് ഇരിക്കുകയാണെന്നും അറിയിച്ചിരുന്നതായും വിവരമുണ്ട്. ഇന്ന് രാവിലെ ഏഴ് മണിയോടെ തിരച്ചിൽ ആരംഭിച്ചു.

Advertisements

 

Share news
error: Content is protected !!