KOYILANDY DIARY

The Perfect News Portal

മാധ്യമങ്ങളുടെ കോർപ്പറേറ്റ് വൽക്കരണവും, ജനാധിപത്യ സമൂഹവും എന്ന വിഷയത്തിൽ സെമിനാർ നടത്തി

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാധ്യമങ്ങളുടെ കോർപ്പറേറ്റ് വൽക്കരണവും, ജനാധിപത്യ സമൂഹവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്ര ഡയറക്ടർ സ.കെ. ടി കുഞ്ഞിക്കണ്ണൻ വിഷയാവതരണം നടത്തി.
എ.ഐ.ബി.ഡി.പി.എ ഓർഗനൈസിംഗ് സെക്രട്ടറി സ.കെ ദാമോദരൻ പ്രതികരണം നടത്തി. വിഷയം ക്രോഡീകരിച്ച് കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡണ്ട് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി. രാജീവൻ അദ്ധ്യക്ഷനായ സെമിനാറിന് ജില്ലാ സെക്രട്ടറി മുരളീധരൻ സ്വാഗതവും കൊയിലാണ്ടി ഏരിയാ പ്രസിഡണ്ട് പ്രഭിത വി.പി നന്ദിയും പറഞ്ഞു.