KOYILANDY DIARY

The Perfect News Portal

പ്രതിഷേധ പ്രകടനം നടത്തി

ഉള്ള്യേരി: പാചക വാതക വില വർധനയിൽ പ്രതിഷേധിച്ച് സി.പി.എം ഉള്ള്യേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സാധാരണ ജനത്തിൻ്റെ നടുവൊടിക്കുന്ന സമീപനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.പി.എം. ലോക്കൽ സെക്രട്ടറി ഷാജു ചെറുക്കാവിൽ ഉദ്ഘാടനം ചെയ്തു. കെ. കെ. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ.പി. ഗിരീഷ് സംസാരിച്ചു.