KOYILANDY DIARY

The Perfect News Portal

വടകര ദേശീയപാതയിൽ മടപ്പള്ളിയിൽ സ്വകാര്യ ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്

വടകര ദേശീയപാതയിൽ മടപ്പള്ളിയിൽ സ്വകാര്യ ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് നിന്ന് തലശേരിയിലേക്ക് പോകുന്ന ബസ് ബൈക്കിനെ വെട്ടിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. നാട്ടുകാരും വടകര ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തി. ചോമ്പാല പോലീസ് സ്ഥലത്തെത്തി.
Advertisements