KOYILANDY DIARY

The Perfect News Portal

ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മിയാമി: ദുബായ് മൂന്നാം സ്ഥാനത്ത്

ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മിയാമി. ദി ഇക്കോണമിസ്റ്റ് മാഗസിൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് മികച്ച നഗരമായി മിയാമിയെ തെരെഞ്ഞെടുത്തത്. പട്ടികയിൽ മൂന്നാം സ്ഥാനത്ത് ദുബായിയാണ്. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, സിഡ്നി, ജൊഹാനസ്ബർഗ്, പാരിസ്, സാൻഫ്രാൻസിസ്കോ നഗരങ്ങളെ പിന്നിലാക്കിയാണ് ദുബായ് മൂന്നാം സ്ഥാനത്ത് എത്തിയത്. ദുബായിയുടെ ഈ നേട്ടത്തെ കുറിച്ച് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

കഴിഞ്ഞ 3 വർഷത്തെ പ്രകടനം വിലയിരുത്തിയാണ് ഈ അംഗീകാരം. 2033 ആകുമ്പോഴേക്കും ലോകത്തിലെ മികച്ച നഗരങ്ങളിൽ ആദ്യ 3 സ്ഥാനങ്ങൾ ഉറപ്പിക്കാനും സാമ്പത്തിക ശേഷി ഇരട്ടിയാക്കാനും ലക്ഷ്യമിട്ടുള്ള ഡി33 പദ്ധതികൾക്ക് ഈ നേട്ടം കൂടുതൽ ഊർജ്ജം നൽകുമെന്നും അദ്ദേഹം നേട്ടത്തിന് പിന്നോടിയായി പറഞ്ഞു.

Advertisements

ഈ നേട്ടം കൈവരിക്കാൻ ദുബായിയെ സജ്ജരാക്കിയ എല്ലാ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ജനസംഖ്യ, സാമ്പത്തിക വളർച്ച, തൊഴിൽ ലഭ്യത, പാർപ്പിട വില എന്നിവ അടിസ്ഥാനമാക്കിയാണ് മികച്ച നഗരങ്ങളുടെ പട്ടിക ദി ഇക്കോണമിസ്റ്റ് മാഗസിൻ തയാറാക്കിയത്. സിംഗപ്പൂർ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 5.8 ശതമാനം വളർച്ചയാണ് കഴിഞ്ഞ 3 വർഷത്തിനിടെ ദുബായുടെ ജനസംഖ്യയിൽ സംഭവിച്ചതെന്നും ദി ഇക്കോണമിസ്റ്റ് വിലയിരുത്തുന്നു.

Advertisements