KOYILANDY DIARY

The Perfect News Portal

ഏറാമലയിൽ പൊലീസുകാരന് കുത്തേറ്റു

ഏറാമലയിൽ പൊലീസുകാരന് കുത്തേറ്റു. കോഴിക്കോട്: ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോൽസവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിനിടയിലാണ് പൊലീസുകാരന് കുത്തേറ്റത്. എ. ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അഖിലേഷിനാണ് ( 33 ) കുത്തേറ്റത്. നടുവണ്ണൂർ സ്വദേശിയായ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സ്ഥലത്ത് പണം വെച്ച് ചീട്ടുകളി നടക്കുന്ന വിവരം നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തിയത്. കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിക്കുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടികൂടുമെന്നും എടച്ചേരി പൊലീസ് അറിയിച്ചു.