KOYILANDY DIARY

The Perfect News Portal

നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി വയനാട് സ്വദേശിക്ക് പരുക്ക്

നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി വയനാട് സ്വദേശിക്ക് പരുക്ക്. താമരശ്ശേരി ചുടലമുക്കിൽ ഇന്ന് പുലർച്ചെ നാലോടെയാണ് അപകടം. കോട്ടയത്ത് നിന്നും തിരികെ വരികയായിരുന്ന പുൽപ്പള്ളി സ്വദേശികളായ സ്ത്രീകൾ അടക്കമുള്ള അഞ്ചംഗ കുടുംബം സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത്.
വയനാട് പുൽപ്പള്ളി കാപ്പി സൈറ്റ് സ്വദേശി മോനിച്ചനാണ് അപകടത്തിൽ പരുക്കേറ്റത്. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.