KOYILANDY DIARY

The Perfect News Portal

ഹൃദയാഘാതത്തെ തുടർന്ന് വടകര സ്വദേശി ഉത്തർപ്രദേശിലെ ലഖ്നൗവിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് വടകര സ്വദേശി ഉത്തർപ്രദേശിലെ ലഖ്നൗവിൽ മരിച്ചു. വടകര പുതുപ്പണം പള്ളിപ്പുരയിൽ നിസാം (21) ആണ് മരിച്ചത്. മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. ഷുഗർ കുറഞ്ഞതിനെ തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം.

ഇതേ തുടർന്ന് ബന്ധുക്കൾ ഉത്തർപ്രദേശിലേക്ക് തിരിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാളെ രാത്രിയോടെ ആംബുലൻസിൽ നാട്ടിലെത്തിക്കും.