KOYILANDY DIARY.COM

The Perfect News Portal

കാറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന നടുവത്തൂർ സ്വദേശി മരിച്ചു

കൊയിലാണ്ടി: ബൈക്കും കാറും കൂട്ടിയിടിച്ച് മരിച്ചു. നടുവത്തൂർ പാലാത്തികണ്ടി സുരേന്ദ്രൻ (52) ആണ് കൊയിലാണ്ടി അരങ്ങാടത്ത് ഉണ്ടായ അപകടത്തിൽ മരിച്ചത്. ഞായറാഴ്ച ഉച്ചയോടുകൂടിയിരുന്നു സംഭവം. കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച സുരേന്ദ്രനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഇന്ന് കാലത്താണ് മരണപ്പെടുകയായിരുന്നു.

കൊയിലാണ്ടി ടൗണിന് തെക്കുഭാഗം പഴയ ചിത്ര ടാക്കീസിൽ സമീപത്തു വെച്ചാണ് അപകടം നടന്നതെന്നറിയുന്നു. ഭാര്യ: ലത. മകൻ: സുബിൻ രാജ്. മാതാവ്: നാണിയമ്മ. പിതാവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. സഹോദരൻ: സുകുമാരൻ.

Share news
error: Content is protected !!