KOYILANDY DIARY

The Perfect News Portal

അത്തോളി സ്വദേശി കിണറ്റിൽ വീണു മരിച്ചു

അത്തോളി സ്വദേശി കിണറ്റിൽ വീണു മരിച്ചു. അത്തോളി ചോയി ബസാറില്‍  നെല്ലായിയിൽ സനൽ (42) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടുകൂടിയായിരുന്നു സംഭവം. പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി കരക്കെത്തിക്കുകയായിരുന്നു. വീട്ടിനടുത്തെ പറമ്പിലെ കിണറ്റിൽ വീണുകിടന്ന നിലയിലായിരുന്നു സനലിനെ കണ്ടെത്തിയത്.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇർഷാദ് പികെയാണ് കിണറ്റിൽ ഇറങ്ങി മറ്റ് സേനാംഗങ്ങളുടെയും റ്സക്യു നെറ്റിന്റെയും സഹായത്തോടു കൂടി മൃതദേഹം കരയ്ക്കെത്തിച്ചത്. രണ്ടുദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.  ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി കെ ബാബുവിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധി പ്രസാദ് ഇഎം, ശ്രീരാഗ് എംവി, റിനീഷ് പി കെ, ഹോം ഗാർഡ് സോമകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.