ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ ബീച്ചിലെ തോട്ടിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങി
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ ബീച്ചിലെ തോട്ടിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മത്സ്യങ്ങൾ ചത്ത് പൊന്തിയത്. കടലിലേക്ക് ഒഴുക്കുള്ള തോടാണ് ഇത്. കഴിഞ്ഞ ദിവസം തോട്ടിലെ വെള്ളം കടലിലേക്ക് ഒഴുക്കിയിരുന്നതായി മത്സ്യതൊഴിലാളികൾ പറഞ്ഞു. സംഭവത്തെ കുറിച്ച് ആരോഗ്യവകുപ്പിനെയും, ഫിഷറീസ് വകുപ്പിനെയും വിവരമറിയിച്ചതായി മത്സ്യ തൊഴിലാളിയായ രാജീവൻ ഏഴുകുടിക്കൽ പറഞ്ഞു. തോട്ടിൽ കൂട്ടത്തോടെമത്സ്യം ചത്ത് പൊന്തിയത് നാട്ടുകാരിലും ആശങ്ക ഉയർത്തിയിട്ടുണ്ട്.



