KOYILANDY DIARY

The Perfect News Portal

പെണ്‍കുട്ടിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തൃശൂര്‍ മുരിങ്ങൂരില്‍ പെണ്‍കുട്ടിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ചായ്പന്‍കുഴി കുറ്റിലാൻ ശശിയുടെ മകൾ ദീപ (16), പാണന്‍കുന്നേല്‍ സേവ്യറിൻ്റെ മകന്‍ ലിയോ (22) എന്നിവരാണ് മരിച്ചത്.

ലിയോയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ രണ്ട് ദിവസം മുന്‍പ് വെള്ളിക്കുളങ്ങര സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കൊരട്ടി പൊലീസ് മൃതദേഹങ്ങള്‍ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഒപ്പം ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു.