കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു
.
ശ്രീകണ്ഠാപുരം: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. കണ്ണൂർ വളക്കൈയിൽ ആണ് അപകടം നടന്നത്. ശ്രീകണ്ഠാപുരത്ത് നിന്ന് തളിപ്പറമ്പിലേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. യാത്രക്കാർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അപകടം.

ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിന്റെ മുൻഭാഗത്താണ് ആദ്യം തീ പടർന്നത്. പൊടുന്നനെ ബസിലേയ്ക്ക് തീ ആളിപ്പടരുകയായിരുന്നു. തീപിടുത്തം ശ്രദ്ധയിൽപ്പെട്ട തോടെ യാത്രക്കാർ വേഗത്തിൽ ബസിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. നിമിഷംനേരം കൊണ്ട് ബസ് വലിയൊരു അഗ്നിഗോളമായി മാറി. ഷോർട് സർക്യൂട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപടര്‍ന്ന് അരമണിക്കൂറിനുള്ളില്‍ ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു.




