KOYILANDY DIARY

The Perfect News Portal

താമരശ്ശേരിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

താമരശ്ശേരിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. അരീക്കോട് ദ്രാപുരം കോലാർ വീട്ടിൽ നിവേദ് (21) ആണ് മരിച്ചത്. കൂടത്തായി സംസ്ഥാന പാതയിൽ മുടൂർ വളവിൽ വെച്ച് താമരശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് റോഡിൻ്റെ എതിർ ദിശയിൽ താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന എറണാകുളം സ്വദേശിയുടെ സ്കൂട്ടറിൽ ഇടിച്ച ശേഷം ടിപ്പറിന് അടിയിൽപ്പെടുകയായിരുന്നു.