KOYILANDY DIARY

The Perfect News Portal

ബാലുശ്ശേരിയിൽ സ്വകാര്യ ബസ് സ്കൂട്ടറിന് പിന്നിലിടിച്ച് അപകടം, 9 വയസുകാരിക്ക് പരിക്ക്

ബാലുശ്ശേരിയിൽ സ്വകാര്യ ബസ് സ്കൂട്ടറിന് പിന്നിലിടിച്ച് അപകടം, 9 വയസുകാരിക്ക് പരിക്ക്.  ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് അതേ ദിശയിൽ മുന്നിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിൻ്റെ പിന്നിൽ ചെന്ന് ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ എസ്റ്റേറ്റ്മുക്ക് നായാട്ടുകുന്നുമ്മൽ സുജിത്തിൻ്റെ മകൾ ശിവാഞ്ജലിക്ക്പരിക്കേറ്റു. കുട്ടിയെ ഉടൻ തന്നെ മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കരുമല ഇൻഡസ് ഇംഗ്ലീസ് സ്കൂളിൽ നാലാം തരം വിദ്യാർഥിയാണ് ശിവാഞ്ജലി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇവിടെ നടക്കുന്ന നാലാമത്തെ അപകടമാണിത്.