ദുബായ് എക്സ്പോ;വിലയിരുത്തി ഭരണാധികാരികള്‍
ദുബൈ: ദുബായുടെ അഭിമാനപദ്ധതിയായ എക്സ്പോ രണ്ടായിരത്തി ഇരുപതിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഭരണാധികാരികളെത്തി. വിവിധ പദ്ധതികളുടെ നിര്‍മാണ പുരോഗതി, പ്രചാരണ പരിപാടികള്‍ തുടങ്ങിയവ വിലയിരുത്തി. അതേസമയം, എക്സ്പോയെ മറ്റുരാജ്യങ്ങള്‍ക്കു പരിചയപ്പെടുത്താന്‍ പ്രത്യേക പ്രചരണപരിപാടികള്‍ തുടങ്ങി.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവരാണ് എക്സ്പോ 20-20 യുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ നേരിട്ടെത്തിയത്. വിവിധ രാജ്യങ്ങളുടെ ചരിത്രവും സംസ്കാരവും പൈതൃകത്തനിമകളും പങ്കുവയ്ക്കുന്ന പുതുമകളുടെ ലോകമാകും എക്സ്പോ വേദിയെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഓരോ രാജ്യത്തിന്റെയും അറിവുകള്‍, നൂതന ആശയങ്ങള്‍, ഉല്‍പന്നങ്ങള്‍ എന്നിവയെക്കുറിച്ചും എക്സോപിയിലൂടെ അറിയാനാകും.