KOYILANDY DIARY

The Perfect News Portal

ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യസാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തും: ആരോഗ്യമന്ത്രി കെ.കെ.ഷൈലജ

വയനാട്: മഴക്കെടുതികളെ തുടര്‍ന്ന് തുറന്ന സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യസാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ക്യാമ്പുകളില്‍ എല്ലാ സൗകര്യവും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തും. സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിന്‍ ഉള്‍പ്പടെ ലഭ്യമാക്കാന്‍ എല്ലാ സജ്ജീകരണങ്ങളും ഉണ്ട്. ആദ്യഘട്ടത്തില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ആളുകള്‍ മടികാണിച്ചെങ്കിലും പിന്നീട് ഈ സ്ഥിതി മാറിയെന്നും യുവജനങ്ങളുടെ വലിയ കൂട്ടായ്മ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വളരെ സ്വാഗതാര്‍ഹമായ നടപടിയാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *