KOYILANDY DIARY

The Perfect News Portal

കള്ളന്മാരെ ചെരിപ്പും പ്ലാസ്റ്റിക്ക് കസേരയും കൊണ്ട് നേരിട്ട ദമ്പതിമാര്‍ക്ക് ധീരതാ പുരസ്‌കാരം

ചെന്നൈ: കത്തിയുമായി ആക്രമിക്കാനെത്തിയ കള്ളന്മാരെ ചെരിപ്പും പ്ലാസ്റ്റിക് കസേരയും കൊണ്ട് നേരിട്ട തമിഴ്‌നാട്ടിലെ വയോധിക ദമ്പതിമാര്‍ക്ക് സര്‍ക്കാരിന്റെ ധീരതാപുരസ്‌കാരം.

എന്ത് ദുരന്തമുണ്ടായാലും നമ്മള്‍ തളരരുത്: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുനെല്‍വേലി സ്വദേശികളായ 70കാരന്‍ എസ് ഷണ്‍മുഖവേലിനും ഭാര്യ സെന്താമരൈയ്ക്കുമാണ് പ്രത്യേക പുരസ്‌കാരം ലഭിച്ചത്. മുഖംമൂടി ധരിച്ച്‌ കയ്യില്‍ വെട്ടുകത്തിയുമായെത്തിയ രണ്ടു കള്ളന്മാരെ ഷണ്‍മുഖവേലും സെന്താമരൈയും തുരത്തിയോടിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Advertisements

വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളായിരുന്നു ഇവ. തിരുനെല്‍വേലി ജില്ലാ കളക്ടറുടെയും പോലീസ് സൂപ്രണ്ടിന്റെയും ശുപാര്‍ശ പ്രകാരമാണ് ഇരുവര്‍ക്കും പുരസ്‌കാരം ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *