KOYILANDY DIARY

The Perfect News Portal

നാളെ കോട്ടയം വഴിയുള്ള ആറു ട്രെയിനുകൾ റദ്ദാക്കി

കോട്ടയത്തെ പാത ഇരട്ടിപ്പിക്കലും മണിമലയിലെ അടിപ്പാത നിർമാണവും കാരണം, നാളെ കോട്ടയം വഴിയുള്ള ആറു ട്രെയിനുകൾ റദ്ദാക്കി. ഇരുവശത്തേക്കുമുള്ള എറണാകുളം-കൊല്ലം മെമു (66307, 66308), എറണാകുളം-കായംകുളം പാസഞ്ചർ (56387, 56388), കൊല്ലം-കോട്ടയം പാസഞ്ചർ (56394, 56393), എറണാകുളം-കായംകുളം പാസഞ്ചർ (56381, 56382) എന്നിവയും, എറണാകുളത്തു നിന്നു കൊല്ലത്തേക്കുള്ള മെമു (66301), ആലപ്പുഴയിൽ നിന്നു കായംകുളത്തേക്കുള്ള പാസഞ്ചർ (56377) എന്നിവയുമാണു റദ്ദാക്കിയത്. ഇരുവശത്തേക്കുമുള്ള പുനലൂർ-ഗുരുവായൂർ പാസഞ്ചർ (56365, 56366) പുനലൂരിനും കോട്ടയത്തിനും ഇടയിൽ സർവീസ് നടത്തില്ല.കന്യാകുമാരി-മുംബൈ സിഎസ്ടി എക്സ്പ്രസ് (16382), കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എക്സ്പ്രസ് (12081) ട്രെയിനുകൾ ആലപ്പുഴ വഴിയാക്കി.ഇവ ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ നിർത്തും. തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് (12625) മുക്കാൽ മണിക്കൂർ വൈകിയേ പുറപ്പെടൂ.വഴിയിൽ 30 മിനിറ്റ് പിടിച്ചിടും.