KOYILANDY DIARY

The Perfect News Portal

ശങ്കര്‍ – രജനികാന്ത് കൂട്ട്‌കെട്ടില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചലച്ചിത്രം 2.0 നാളെ തിയേറ്ററുകളിലെത്തും

ശങ്കര്‍ – രജനികാന്ത് കൂട്ട്‌കെട്ടില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചലച്ചിത്രം 2.0 നാളെ തിയേറ്ററുകളിലെത്തും. 6000ല്‍ കൂടുതല്‍ തിയേറ്ററുകളിലാണ് ചിത്രത്തിന്റെ റിലീസ്. ചരിത്രത്തിലേക്ക് ഇടം സ്ഥാപിച്ച്‌ കൊണ്ടാണ് 2.0 എത്തുന്നത്. 600 കോടി മുതല്‍മുടക്കില്‍ ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ 2.0 നാളെ തിയേറ്ററുകളിലെത്തുമ്ബോള്‍, ലോക സിനിമയില്‍ സിങ്ക് സറൗണ്ട് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രമായ പ്രാണയുടെ മോഷന്‍ പോസ്റ്ററും ഒപ്പമുണ്ടാകും. 30 സെക്കന്റാണ് മോഷന്‍ പോസ്റ്ററിന്റെ ദൈര്‍ഖ്യം.

രജനീകാന്ത്, അക്ഷയ്കുമാറും ഒരുമിച്ചെത്തുന്ന 2.0 ല്‍ ആമി ജാക്‌സണാണ് നായിക. രജനീകാന്ത് ചിത്രം യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമയുടെ മോഷന്‍ പോസ്റ്റര്‍ ഇന്ത്യ മുഴുവന്‍ റിലീസിനെത്തുന്നത്. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നാല് ഭാഷകളില്‍ വികെ പ്രകാശ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് പ്രാണ. സിനിമ ചരിത്രത്തില്‍ ഇതുവരെ കാണാത്ത സാങ്കേതിക മികവോടെ സിങ്ക് സറൗണ്ട് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന പ്രാണ പ്രേക്ഷകന് പുത്തന്‍ ശ്രവ്യാനുഭവമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *