KOYILANDY DIARY.COM

The Perfect News Portal

ആ​ചാ​ര​ങ്ങ​ള്‍ ലം​ഘി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണു തൃ​പ്തി ​ദേ​ശാ​യി​യു​ടെ കേരളത്തിലേക്കുള്ള വ​ര​വ്‌: ആ​ര്‍.​വി. ബാ​ബു

നെടുമ്പാശേരി: ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ള്‍ ലം​ഘി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണു തൃ​പ്തി ​ദേ​ശാ​യി​യു​ടെ കേരളത്തിലേക്കുള്ള വ​ര​വി​നു പി​ന്നി​ലെ​ന്നു ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് ആ​ര്‍.​വി. ബാ​ബു. വിമാനത്താവളത്തിന് മുന്നിലെ പ്രതിഷേധങ്ങള്‍ക്കൊപ്പം അണിചേരാന്‍ എത്തിയതായിരുന്നു അദ്ദേഹം.

വി​ശ്വാ​സം ത​ക​ര്‍​ക്കാ​ന്‍ ആരെയും അനുവദിക്കില്ല. ശബരിമലയിലെ ആ​ചാ​രങ്ങള്‍ ലംഘിക്കപ്പെടുന്നത് ഭക്തര്‍ നോക്കി നില്‍ക്കില്ല. ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ വ​ന്ന ഇ​വ​രെ വി​ശ്വാ​സി​യെ​ന്ന് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​തേ​സ​മ​യം, ത​ങ്ങ​ളെ ച​വി​ട്ടി​യ​ല്ലാ​തെ തൃ​പ്തി ദേ​ശാ​യി​യെ​യും സം​ഘ​ത്തെ​യും പു​റ​ത്തി​റ​ക്കാ​ന്‍ സ​മ്മ​തി​ക്കെ​ല്ലെ​ന്നു ബി​ജെ​പി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ​ന്‍. ഗോ​പി​യും പ്രതികരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *