KOYILANDY DIARY.COM

The Perfect News Portal

ഒന്നാം റാങ്കുകാരി കാര്‍ത്ത്യായനി അമ്മയ്ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ സമ്മാനം ലാപ്ടോപ്പ്

തിരുവനന്തപുരം; സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ അക്ഷരലക്ഷം തുല്യതാ പരീക്ഷയില്‍ 97-ാം
വയസ്സില്‍ 98 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്ക് നേടിയ ആലപ്പുഴയിലെ കാര്‍ത്ത്യായനി അമ്മയ്ക്ക് പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ലാപ്ടോപ്പ് വാങ്ങി നല്‍കി.

കാര്‍ത്യായനി അമ്മയെ അനുമോദിക്കാന്‍ വീട്ടിലെത്തിയ മന്ത്രി, നേരത്തെ തന്നെ കമ്പ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം അറിയിച്ചിരുന്ന കാര്‍ത്ത്യായനിയമ്മയ്ക്ക് ഒരു ലാപ്ടോപ്പ് വാങ്ങി സമ്മാനിക്കുകയായിരുന്നു. ലാപ് ടോപ്പ് കിട്ടിയ ഉടന്‍ തന്നെ കാര്‍ത്യായനി അമ്മ ഇംഗ്ലീഷില്‍ തന്റെ പേര് ടൈപ്പ് ചെയ്തു കാണിച്ചു.

അടുത്ത വര്‍ഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും മന്ത്രിയോട് കാര്‍ത്ത്യായനി അമ്മ പങ്കുവച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍, SIET ഡയറക്ടര്‍ അബുരാജ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!