കണയങ്കോട് പാലത്തിനു സമീപം കക്കൂസ് മാലിന്യം തള്ളി
.
.

കൊയിലാണ്ടി: കണയങ്കോട് പാലത്തിനു സമീപം കക്കൂസ് മാലിന്യം തള്ളിയ നിലയിൽ. ഒഴുക്കിയ മാലിന്യം വലിയതോതിൽ പുഴയിലേക്ക് ഇറങ്ങിയതോടെ പ്രദേശമാകെ ദുർഗന്ധം വമിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി മാലിന്യം ലോറിയിൽ എത്തിച്ച് പാലത്തിനു സമീപമുള്ള റോഡരികിലെ ട്രൈനേജിനകത്ത് ഒഴിക്കിവിടുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പുഴയിലേക്ക് ഒഴുകിയതോടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.


നഗരസഭ കൌൺസിലർ ബിനില അറിയിച്ചതിനെ തുടർന്ന് നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. സുധാകരൻ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ കൊയിലാണ്ടി പോലീസിൽ പാരാതി നൽകുമെന്ന് കൌൺസിലർ ബിനില അറിയിച്ചു.





