“ലേബർ കോഡ് ” നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: NLC
.
കൊയിലാണ്ടി: ഭരണഘടന നിർദേശക തത്വങ്ങളും മൗലികാവകാശങ്ങളും നോക്കുകുത്തി ആക്കുന്ന “ലേബർ കോഡ് ” കേരളത്തിൽ നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്നും സംസ്ഥാന പ്രാദേശിക ഭരണകൂടങ്ങൾ തൊഴിൽ സംരക്ഷകരാകണമെന്നും നാഷണലിസ്റ്റ് ലേബർ കോൺഗ്രസ്സ് കൊയിലാണ്ടി ബ്ലോക്ക് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് അരുൺ രഘുനാഥ് യോഗം ഉദ്ഘാടനം ചെയ്തു. NLC ബ്ലോക്ക് പ്രസിഡൻ്റ് പുതുകുടി പത്മനാഭൻ അധ്യക്ഷത വഹിച്ചു.


യോഗത്തിൽ NCP സംസ്ഥാന ജനറൽ സെക്രട്ടറി സി. സത്യചന്ദ്രൻ, NCP സംസ്ഥാന നിർവാഹക സമിതി അംഗം ചേനോത്ത് ഭാസ്കരൻ ,NLC സംസ്ഥാന സെക്രട്ടറി സുമേഷ് കെ, NCPബ്ലോക്ക് പ്രസിഡൻ്റ് എം.എ ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

NLC കൊയിലാണ്ടി ബ്ലോക്ക് പുതിയ ഭാരവാഹികളായി പുതുക്കുടി പത്മനാഭൻ (പ്രസിഡണ്ട്), പി.വി. നകുലൻ (വൈസ് പ്രസിഡന്റ്), NK സത്യൻ, കെ.പി. പ്രകാശൻ, മഠത്തിൽ വത്സൻ (സെക്രട്ടറിമാർ), കെ.കെ നാരായണൻ (ട്രഷറർ), നിർവാഹക സമിതി അംഗങ്ങളായി രാജൻ എൻ.എം, രമേശൻ ടി.എം എന്നിവരെയും
യോഗം തെരഞ്ഞെടുത്തു.




