KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പിഷാരികാവിൽ തൃക്കാർത്തിക സംഗീതോത്സവത്തിൻ്റെ ഭാഗമായി സംഗീതക്കച്ചേരി അരങ്ങേറി

.
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവത്തിൻ്റെ ഭാഗമായി സൂര്യഗായത്രിയുടെ സംഗീതക്കച്ചേരി അരങ്ങേറി. ശനിയാഴ്ച രാത്രി നടന്ന കച്ചേരിയിൽ വയലിനിൽ ആദിതൃ അനിൽ, മൃദംഗത്തിൽ പി.വി. അനിൽകുമാർ, ഗഞ്ചിറയിൽ ഉടുപ്പി ശ്രീകാന്ത് എന്നിവർ പക്കമേളമൊരുക്കി. ആസ്വാദകരായി നിരവധി ഭക്തജനങ്ങളും പ്രദേശവാസികളും എത്തിച്ചേർന്നു.
Share news