KOYILANDY DIARY.COM

The Perfect News Portal

മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്ന് താലപ്പൊലി

ഉള്ളിയേരി: പ്രശസ്തമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഇന്ന് നടക്കും. ഇന്ന് പുലർച്ചെ ഗണപതിഹോമവും ഉദയം മുതൽ അസ്തമയം വരെ അഖണ്ഡനാമജപവും നടക്കും. ക്ഷേത്രം മേൽശാന്തി മായഞ്ചേരി ഇല്ലം നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകളും നടക്കും. രാവിലെ 10 മണി മുതൽ ഡിയർ കെയർ നടക്കാവിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യവും ക്യാമ്പിലുണ്ടാകും. ഉച്ചയ്ക്ക് പ്രസാദഊട്ടും ഉണ്ടായിരിക്കും.
.
.
വൈകീട്ട് ദീപാരാധനയ്ക്കും ചുറ്റുവിളക്കിനും ശേഷം ചെണ്ടവാദ്യത്തിന്റെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ താലപ്പൊലിയും കർപ്പൂരാരാധനയും നടക്കും. രാത്രി 9 മണിക്ക് പത്തനാപുരം ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യയുടെ ‘കൂട്’ എന്ന നാടകം അരങ്ങേറും. മഹോത്സവത്തിന്റെ ആദ്യദിവസം വൈകീട്ട് 4 മണിക്ക് കലവറ നിറയ്ക്കൽ ചടങ്ങും 6 മണി മുതൽ പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.
.
.
ഇന്നലെ പുലർച്ചെ ഗണപതിഹോമവും ഉദയം മുതൽ അസ്തമയം വരെ അഖണ്ഡനാമജപവും നടന്നു. ക്ഷേത്രം തന്ത്രി എളപ്പില ഇല്ലം ഡോ. ശ്രീകുമാരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകളും നടത്തി. സന്ധ്യയ്ക്ക് ദീപാരാധനയും ചുറ്റുവിളക്കും നടന്നു. രാത്രി 7 മണിക്ക് ‘കലിയുഗത്തിൽ ഭക്തിയുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ കുമാരി നിവേദ്യ സുധീർ ആത്മീയ പ്രഭാഷണം നടത്തി. തുടർന്ന് കുട്ടികളുടെയും പ്രാദേശിക കലാകാരന്മാരുടെയും കലാപരിപാടികൾ അരങ്ങേറി.
Share news