കാമുകനെ ഒഴിവാക്കുന്നതിനായി ക്വട്ടേഷൻ: യുവതിയും സുഹൃത്തുക്കളും പിടിയിൽ
.
പാലക്കാട്: കാമുകനെ ഒഴിവാക്കുന്നതിനായി ക്വട്ടേഷൻ നൽകിയ യുവതിയും സുഹൃത്തുക്കളും പിടിയിൽ. കാമുകനെ കവർച്ച നടത്തി വധിക്കാൻ ശ്രമിക്കുകയായിരുന്നു സംഘം. പട്ടാമ്പി സ്വദേശിനിയായ യുവതിയുടെ ആൺ സുഹൃത്തിനെ ഒഴിവാക്കാനായിരുന്നു ക്വട്ടേഷൻ.

പട്ടാമ്പി സ്വദേശിനിയായ പനങ്ങാട്ട് തൊടി സഫാന (19), സുഹൃത്തുക്കളായ തിരൂർ നോർത്ത് അന്നാര സ്വദേശിനികളായ പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25), ആൺ സുഹൃത്തുക്കളായ പറവണ്ണ സ്വദേശികളായ കുട്ടിയസന്റെ പുരക്കൽ ഇർഷാദ് (28), പറവണ്ണ സ്വദേശിയായ ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരാണ് അറസ്റ്റിലായത്. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




