KOYILANDY DIARY.COM

The Perfect News Portal

മലേഷ്യയിലെ വെള്ളപ്പൊക്കത്തിൽ പേരാമ്പ്ര സ്വദേശി ഉൾപ്പെടെ അഞ്ച് പേർ മരണപ്പെട്ടു

.

മലേഷ്യയിലെ സെലങ്കൂരിലുണ്ടായ വെള്ളപ്പൊക്കത്തിലും മലവെള്ളപ്പാച്ചിലിലും രണ്ട് മലയാളികൾ മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി ലിനിൽ, എറണാകുളം പിറവം സ്വദേശി അനീഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ആകെ അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്. മലേഷ്യയിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നയാളാണ് ലിനിൽ.

 

ദീപാവലി അവധിയോടനുബന്ധിച്ച് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് യാത്ര പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ സംഘം അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട മറ്റ് മൂന്ന് പേരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

Share news