കോഴിക്കോട് പിക്കപ്പ് വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
.
കോഴിക്കോട്: കോഴിക്കോട് മാവൂർ തെങ്ങിലക്കടവിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സിമന്റുമായി പോയ പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. വൈദ്യുതി പോസ്റ്റിൽ ഇടിച്ചശേഷം നിയന്ത്രണം നഷ്ടപ്പെട്ട വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




