കൊയിലാണ്ടി നഗരസഭ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (03/11/26) അവധി
*
കൊയിലാണ്ടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുന്നവരുടെ തിരക്കും അതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി ടൗണിൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളും കണക്കിലെടുത്ത് നാളെ ഒക്ടോബർ 3ന് കൊയിലാണ്ടി നഗരസഭാ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അവധി പ്രഖ്യാപിച്ചു.

അധ്യായന നഷ്ടം ഒഴിവാക്കാൻ സമാന്തരമായി ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.



