വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ മാർച്ചും ധർണയും നടത്തി
കൊയിലാണ്ടി: റേഷൻ വ്യാപാരികൾ മാർച്ചും ധർണയും നടത്തി. ഡയറക്ടർ ബെനിഫിറ്റ് ട്രാൻസ്ഫർ സമ്പ്രദായം നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക എഎവൈ കാർഡുകൾക്ക് റേഷൻ വെട്ടി കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഡബ്ല്യൂ എഫ് പി നിർദേശപ്രകാരം ഒരു വ്യക്തിക്ക് 13.5 കിലോ ഭക്ഷ്യധാനം ഒരു മാസത്തിൽ നൽകാനുള്ള നിർദ്ദേശം നടപ്പിലാക്കുക, കേന്ദ്രസർക്കാർ റേഷൻ സമ്പ്രദായം തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡിസംബർ മൂന്നിന് നടക്കുന്ന പാർലമെൻ്റ് മാർച്ചിനു മുന്നോടിയായി എ കെ ആർ ആർ ഡി കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി പോസ്റ്റ് ഓഫീസിനു മുന്നിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

ധർണ്ണ സമരം കൊയിലാണ്ടി നഗരസഭാ ചെയർമാൻ യുകെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റേഷൻ വ്യാപാരികൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ കേരളത്തിലെ പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങൾ ആണെന്നും ഇതിനെതിരെ കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പിന്തുണ നൽകണമെന്നും അദ്ധേഹം പറഞ്ഞു. പുതുക്കോട് രവീന്ദ്രൻ അധ്യക്ഷനായി.

സംസ്ഥാന സെക്രട്ടറി പി പവിത്രൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി പി ഭാസ്കരൻ, വി പി ഇബ്രാഹിംകുട്ടി, പി കെ വിശ്വനാഥൻ സംഘടനാ നേതാക്കളായ ശശിമങ്കര, യു ഷിബു ,സി കെ വിശ്വൻ, കെ കെ പ്രകാശൻ, ടി സുഗതൻ, എ കെ രാമചന്ദ്രൻ, വി പി നാരായണൻ, കെ. ജനാർദ്ദനൻ, എ, ശങ്കരനാരായണൻ, വി എം ബഷീർ, പ്രീത, ഗിരീഷ്, മിനി, പ്രസാദ് എന്നിവർ സമസീരിച്ചു. ജാഫർ പട്ടയത്ത്, പി വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.




