വയോജന സംഗമം ‘സ്നേഹ വസന്തം’ സംഘടിപ്പിച്ചു
.
കൊയിലാണ്ടി: നഗരസഭ 8-ാം വാർഡ് ‘സ്നേഹ വസന്തം’ വയോജന സംഗമം സംഘടിപ്പിച്ചു. പരിപാടി നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ പി കെ ഷൈജു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ പണ്ടാരക്കണ്ടി, കൗൺസിലർ വി രമേശൻ എന്നിവർ സംസാരിച്ചു,


കവി ഡോ: മോഹനൻ നടുവത്തൂർ മുഖ്യ പ്രഭാഷണം നടത്തി. എഡിഎസ് പ്രസിഡണ്ട് ലിഷ പൂണിച്ചേരി സ്വാഗതവും പി പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് വയോജനങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സംഗമത്തിൽ വെച്ച് കോളിയോട്ട് മാധവൻ മാസ്റ്റർ പ്രസിഡണ്ടും സി കെ കൃഷ്ണൻ സെക്രട്ടറിയുമായിട്ടുള്ള വാർഡ് തല വയോജന സമിതി രൂപീകരിച്ചു.




