KOYILANDY DIARY.COM

The Perfect News Portal

മാതൃഭൂമി ചിറ്റിലപ്പള്ളി സ്ക്വയർ മൺസൂൺ പുരസ്കാരം-2026, വന്മുകം – എളമ്പിലാട് എം.എൽ.പി. സ്‌കൂളിന്

.
ചിങ്ങപുരം: പരിസ്ഥിതി ദിനത്തിലെ മികച്ച പ്രവർത്തനങ്ങൾക്ക് നൽകി വരുന്ന മാതൃഭൂമി – ചിറ്റിലപ്പള്ളി സ്ക്വയർ മൺസൂൺ പുരസ്കാരം-2026 ചിങ്ങപുരം 
വന്മുകം – എളമ്പിലാട് എം.എൽ.പി. സ്‌കൂളിന് ലഭിച്ചു. ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ അക്ഷരപ്പച്ച പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സീഡ് പെൻസിൽ പദ്ധതിയും, മൂന്ന് ഘട്ടങ്ങളിലായി വിളവെടുപ്പ് നടത്തിയ സ്കൂൾ പറമ്പിൽ നൂറ് മേനി വിളയിച്ച പൂകൃഷി ഉൾപ്പെടെയുള്ള നിരവധിയായ പരിസ്ഥിതി പ്രവർത്തനങ്ങൾക്കാണ്
അംഗീകാര ലഭിച്ചത്.
.
.
സ്കുളിൽ നടന്ന ചടങ്ങിൽ സീഡ് ജില്ലാ കോഡിനേറ്റർ ടി. കാവ്യയിൽ നിന്ന്
സ്കൂൾ സീഡ് ലീഡർ മുഹമ്മദ് സഈം പുരസ്കാരം ഏറ്റുവാങ്ങി. പ്രധാനാധ്യാപിക
എൻ ടി കെ സീനത്ത് അധ്യക്ഷത വഹിച്ചു. പി കെ അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, സി.ഖൈറുന്നിസാബി, പി. സിന്ധു, വി. പി സരിത, കെ. നസീറ എന്നിവർ സംബന്ധിച്ചു.
Share news