KOYILANDY DIARY.COM

The Perfect News Portal

നാദാപുരത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീപിടിച്ചു

.

കോഴിക്കോട്: നാദാപുരത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീപിടിച്ചു. വൻ ദുരന്തം ഒഴിവായി. നാദാപുരം – തലശ്ശേരി സംസ്ഥാനപാതയിൽ ഇരിങ്ങണ്ണൂരിന് സമീപം കായപ്പനച്ചിയിലാണ് സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് തീയും പുകയും ഉയർന്നത്. സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായി. രാവിലെ 9.30ഓടെയായിരുന്നു സംഭവം. ശബ്ദം കേട്ട ഉടനെ ഡ്രൈവർ സഡൻ ബ്രേക്കിട്ട് ബസ് നിർത്തുകയും യാത്രക്കാർ പുറത്തേക്കിറങ്ങി തീകെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയുമായിരുന്നു.

.
വിവരമറിഞ്ഞ് നാദാപുരം, പാനൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനാ വിഭാഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. യാത്രക്കാരുടെ സമയോചിതമായ ഇടപെടലും അഗ്നിരക്ഷാസേനയുടെ ദ്രുതപ്രവർത്തനവും വലിയ അപകടസാധ്യത ഒഴിവാക്കാിയത്.

Share news