പി. ഗോവിന്ദപ്പിള്ള സ്മാരക ദേശീയ പുരസ്കാരം ഡോ. പ്രഭാത് പട്നായിക്കിന്
.
തിരുവനന്തപുരം: ആറാമത് പി. ഗോവിന്ദപ്പിള്ള സ്മാരക ദേശീയ പുരസ്കാരം പ്രമുഖ ധനതത്വശാസ്ത്രജ്ഞനും കേരള ആസൂത്രണ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനുമായ ഡോ. പ്രഭാത് പട്നായിക്കിന് സമ്മാനിക്കും. പി.ജി. സംസ്കൃതി കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി. ജോയ് എംഎല്‍എ, സെക്രട്ടറി ആര്‍. പാര്‍വതി ദേവി എന്നിവരാണ് വാര്‍ത്താകുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2026 ഡിസംബര്‍ 5-ന് തിരുവനന്തപുരം എകെജി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.




