പശുക്കളിലെ വന്ധ്യതാ നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു
.
കൊയിലാണ്ടി നഗരസഭ കൊയിലാണ്ടി മൃഗാശുപത്രിയുടെ നേതൃത്യത്തിൽ കാവുംവട്ടം സബ്ബ് സെൻ്ററിൽ വെച്ച് പശുക്കളിലെ വന്ധ്യതാ നിവാരണ ക്യാമ്പും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ യു. കെ ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഭാവന അധ്യക്ഷത വഹിച്ചു.

പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി സീനിയർ വെറ്ററിനറി സർജൻ ഡോ. സുനിൽ കുമാർ സി കർഷകർക്കുള്ള ബോധവൽക്കരണ ക്ലാസെടുത്തു. കന്നുകാലികൾക്ക് ആവശ്യമായ പോഷകാഹാര മിശ്രിതങ്ങളും ക്യാമ്പിൽ വെച്ച് വിതരണം ചെയ്തു. പരിപാടിയിൽ മൃഗ സംരക്ഷണ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ കൂടിയായ കൗൺസിലർ പി. കെ. ഷൈജു, കൗൺസിലർ ലത കെ അപർണ എന്നിവർ സംസാരിച്ചു. ചടങ്ങിന് ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ നിധീഷ് എ കെ സ്വാഗതവും ശാലിനി നന്ദിയും പറഞ്ഞു.