കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മുൻസിപ്പൽ വാർഷിക സമ്മേളനം
.
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മുൻസിപ്പൽ വാർഷിക സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വിപണന കേന്ദ്രം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കെ എസ് എസ് പി എ. കോഴിക്കോട് ജില്ലാ പ്രസിഡണ്ടും ഡിസിസി ജനറൽ സെക്രട്ടറിയുമായ പി എം അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. രവീന്ദ്രൻ മണമൽ അധ്യക്ഷത വഹിച്ചു.
.

.
കെപിസിസി. അംഗവും കെ എസ് എസ് പി എ. നിയോജകമണ്ഡലം കൗൺസിലറുമായ രത്നവല്ലി ടീച്ചർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് മുരളി തോറോത്ത്, കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് രജീഷ് വെങ്ങളത്ത് കണ്ടി, സംസ്ഥാന കൗൺസിൽ അംഗങ്ങൾ ആയിട്ടുള്ള ടി കെ കൃഷ്ണൻ, മുത്തു കൃഷ്ണൻ പി, വേലായുധൻ കീഴരിയൂർ, ജില്ലാ ജോയിന്റ്സ് സെക്രട്ടറി മാരായ, പ്രേമകുമാരി എസ് കെ, ബാലൻ നായർ. ഓ, വാഴയിൽ ശിവദാസൻ , ജില്ലാ കൗൺസിൽ അംഗങ്ങളായ പ്രേമൻ നന്മന, എന്നിവർ സംസാരിച്ചു.
.

പ്രതിനിധി സമ്മേളനം കെഎസ് എസ് പി എ. കോഴിക്കോട് ജില്ല സെക്രട്ടറി ഒ .എം രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും, നിലവിലുള്ള മെഡിസെപ്പ് പദ്ധതി ഉടച്ചു വാർത്തു പെൻഷനേഴ്സിന് ഉപകാരപ്രദമായ രീതിയിൽ നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി മുനിസിപ്പൽ മണ്ഡലം 2026 ഭാരവാഹികളായി സുരേഷ് കുമാർ കെ കെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്മാരായി ബാലചന്ദ്രൻ എൻ നാമംഗലത്ത്, ശകുന്തള കെ കെ, സെക്രട്ടറി ജയരാജൻ ഓ കെ, ജോയിൻറ് സെക്രട്ടറിമാരായി ദിനേശ്. വി തച്ചോത്ത്, അശോകൻ കെ, വനിതാ ഫോറം പ്രസിഡണ്ടായി രാജാമണി ടീച്ചർ സി എച്ച്, ജോയന്റ് കൺവീനറായി മിനി ടീച്ചർ എ കെ, ട്രഷററായി ബാലകൃഷ്ണൻ എൻ എന്നിവരെയും തിരഞ്ഞെടുത്തു. ഓഡിറ്റർ മാരായി മുത്തു കൃഷ്ണൻ പി, സുരേഷ് കുമാർ ഇ എം എന്നിവരെയും തെരഞ്ഞെടുത്തു.



