കായികമേള: 70 പോയിന്റുമായി മലപ്പുറം ഒന്നാം സ്ഥാനത്ത്
.
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ അത്ലറ്റിക്സിൽ 36 ഇനങ്ങൾ പൂർത്തിയാകുമ്പോൾ 70 പോയിന്റുമായി മലപ്പുറം ഒന്നാം സ്ഥാനത്ത്. 59 പോയിന്റുമായി പാലക്കാട് രണ്ടാമതും 46 പോയിന്റുമായി തിരുവനന്തപുരം മൂന്നാമതും എത്തിയിരിക്കുകയാണ്. 5000 മീറ്റർ നടത്തത്തിൽ കോഴിക്കോട് കുളത്തുവയൽ സെന്റ്ജോർജ് എച്ച് എസ് എസ് വിദ്യാർത്ഥിയായ ആനന്ദു സി എസാണ് സ്വർണം നേടിയത്. 3000 മീറ്റർ നടത്തം ജൂനിയർ ഗേൾസിൽ പാലക്കാട് ജില്ലയുടെ ശിഖ കെയാണ് സ്വർണം നേടിയത്.




