KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന സ്കൂൾ കായികമേള: ആദ്യ സ്വർണം മലപ്പുറത്തിന്

.

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേള അത്ലറ്റിക്സ് ഇനത്തിൽ ആദ്യ സ്വർണം മലപ്പുറത്തിന്. സീനിയർ 3000 മീറ്റർ ആൺകുട്ടികളിൽ മലപ്പുറത്തിൻ്റെ വൈഷ്ണവ് പിയാണ് സ്വർണം നേടിയത്. ഇതേ ഇനത്തിൽ പാലക്കാടാണ് വെള്ളി നേടിയത്. അതേസമയം, സീനിയർ ഗേൾസ് 3000 മീറ്റർ ഇനത്തിൽ പാലക്കാടിന് വേണ്ടി അക്ഷയ ജി സ്വർണം നേടി. പാലക്കാട്‌ ആർപിഎംഎസ് പനങ്ങാട്ടിരി വിദ്യാർത്ഥിനിയാണ് അക്ഷയ ജി.

 

ജൂനിയർ ബോയ്സ് 3000 മീറ്റർ ഇനത്തിലും പാലക്കാടിന് തന്നെയാണ് സ്വർണം. പാലക്കാട്‌ പറളി എച്ച്എസ്എസ് വിദ്യാർത്ഥി കെഎസ് ആരോമലാണ് സ്വർണം നേടിയത്. ജൂനിയർ ഗേൾസ് 3000 മീറ്റർ പാലക്കാടിൻ്റെ തന്നെ ലയന കൃഷ്ണ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സി ബി കെ എം എച്ച് എസ് എസ് വിദ്യാർത്ഥിനിയാണ് ലയന കൃഷ്ണ. ഈ ഇനത്തിൽ വെള്ളിയും വെങ്കലവും പാലക്കാടിന് തന്നെയാണ്.

 

Share news