KOYILANDY DIARY.COM

The Perfect News Portal

“സ്വപ്നഭവനം ” വീടിന്റെ താക്കോൽദാനം നിർവഹിച്ചു

 .

മേപ്പയൂർ കായലാട് പ്രദേശത്ത് നിർമ്മാണം പൂർത്തിയായ “സ്വപ്നഭവനം ” വീടിന്റെ താക്കോൽദാനം നിർവഹിച്ചു. പ്രമുഖ ചാരിറ്റി പ്രവർത്തകൻ കെ ഇമ്പിച്ചാലിയിൽ നിന്ന് കുടുംബത്തിന് വേണ്ടി ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീർ എം കെ മുഹമ്മദലി ഏറ്റുവാങ്ങി. കെ സിറാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊടുമയിൽ കുഞ്ഞമ്മദ്, കോരമ്മങ്കണ്ടി അന്ത്രു, പി എം കുഞ്ഞമ്മദ്, കെ വി അബ്ദുറഹ്മാൻ, എൻ സുബൈർ, യൂസഫ് തസ്‌കിന, ഷബീർ ചെറുവണ്ണൂർ എന്നിവർ സംസാരിച്ചു പേരാമ്പ്ര ദാറുന്നൂജൂo യത്തീംഖാന സെക്രട്ടറി പികെ ഇബ്രാഹിം പ്രാർത്ഥന നടത്തി.

Share news