KOYILANDY DIARY.COM

The Perfect News Portal

ഗ്യാനേഷ് കുമാറിന്റെ നടപടികൾ ചോദ്യം ചെയ്ത് ഇന്ത്യാ സഖ്യം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നടപടികൾ ചോദ്യം ചെയ്ത് ഇന്ത്യാ സഖ്യം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ രണംഗ ബെഞ്ച് ഹർജി പരിഗണിക്കും. നേരത്തെ ഹർജികൾ കേട്ട ജസ്റ്റിസ് മോഹൻ ആരോഗ്യ പ്രശ്നങ്ങളാൽ ബെഞ്ചിൽ ഉണ്ടാകില്ല.

 

ജന്തർമന്തർ പ്രതിഷേധ വേദിയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ ഹർജി, കോടതിയലക്ഷ്യ ഹർജികൾ, ദില്ലിയിലെ മെട്രോ സ്റ്റേഷനിൽ കൂട്ടത്തോടെ അടച്ചിട്ടത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി നൽകിയ ഹർജി, പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ ഉൾപ്പെടെ അതിക്രൂരമായി ദില്ലി പൊലീസ് മർദ്ദിച്ചത്തിനെതിരെ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് എ എ റഹീം നൽകിയ ഹർജി ഉൾപ്പെടെയാണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുക.

 

അതേസമയം ദില്ലി പൊലീസ് അതിക്രൂരമായി വാഹനത്തിൽ വെച്ച് മർദ്ദിച്ചതിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി നൽകിയ കത്ത് ഹർജിയായി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചതും ഇന്ന് പരിഗണിക്കും.

 

Share news