KOYILANDY DIARY.COM

The Perfect News Portal

നെടുമ്പാശ്ശേരിയിലെ വാഹനാപകടത്തിൽ പ്രതി സുഹൈലിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

.

നെടുമ്പാശ്ശേരി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരിയിലെ വാഹനാപകടത്തിൽ പ്രതി സുഹൈലിൻ്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. അതേസമയം കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. മുഖ്യപ്രതി സുഹൈൽ സജീവിന് പുറമേ സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളുമായുള്ള അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പും തുടരും.

 

അപകടം നടന്ന സ്ഥലത്തും സുഹൈൽ മദ്യപിച്ച ബാറുകളിലും തെളിവെടുപ്പ് നടത്തും. ഇന്ന് വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. ഞായറാഴ്ച പുലർച്ചെയായിരുന്നു പ്രതികൾ സഞ്ചരിച്ച മിനി കൂപ്പർ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ 3 പേർ മരിച്ചത്. പാലക്കാട് സ്വദേശിനി ഗോപിക, വയനാട് സ്വദേശിനി ദേവിക, കർണാടക സ്വദേശി ഇജാസ് എന്നിവരാണ് മരിച്ചത്.

 

കാർ അമിത വേഗതയിലെത്തി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. മദ്യപിച്ചായിരുന്നു ആലപ്പുഴ സ്വദേശി സുഹൈൽ സജീവ് കാർ ഓടിച്ചിരുന്നത്. അപകടത്തിനു ശേഷം നാട്ടുകാരോട് തട്ടിക്കയറിയ പ്രതി എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ വാപ്പ നോക്കിക്കോളും എന്ന തരത്തിൽ പ്രതികരിച്ചതും വിവാദമായിരുന്നു.

 

Share news