ടെൻഡർ ക്ഷണിച്ചു
.
കോഴിക്കോട്: തപാൽ വകുപ്പ് വടകര ഡിവിഷന് കീഴിൽ കാലിക്കറ്റ് ടി.എം.ഒ മാഹി ഇ.എം.എം.എസ് റൂട്ടിൽ തപാൽ ഉരുപ്പടികൾ കൊണ്ടുപോകുന്നതിനായി ചരക്ക് വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ വാടകയ്ക്കെടുക്കുന്നതിന് വാഹന ഉടമകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു.
ടെൻഡർ ഡൗൺലോഡ് ചെയ്യുന്നതിനും ഓൺലൈനായി ബിഡ് സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതി ഒക്ടോബർ 12 ന് വൈകിട്ട് മൂന്ന് വരെ. കൂടുതൽ വിവരങ്ങൾക്ക് സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, വടകര ഡിവിഷൻ, വടകര -6 7 3 1 0 1 എന്ന വിലാസത്തിൽ ബന്ധപ്പെടാം.



