KOYILANDY DIARY.COM

The Perfect News Portal

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

.
സംസ്ഥാനത്ത് തീരദേശത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് ശനിയാഴ്ച പുലർച്ചെ 02.30 മുതൽ തിങ്കളാഴ്ച പുലർച്ചെ 02.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നത്. മുന്നറിയിപ്പിന്റെ ഭാഗമായി തീരദേശ മേഖലകളിൽ സൈറണുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. 
Share news